Tuesday, December 19, 2006

എന്റെ മദ്യാന്വേഷണ പരീക്ഷണങ്ങള്

അബദ്ധം എന്നു വിളിക്കണോ? വേണ്ടാ! കയ്യിലിരുപ്പിന്റെ കൂടുതല് കൊണ്ടു സംഭവിച്ച ഒരു പറ്റ് എന്നു വേണേല് വിളിക്കാം. എന്റെ വീട്ടുകാരാരെങ്കിലും ഈ ബ്ലോഗ്കണ്ടാല്‍ എനിക്കൊന്നുമില്ല. അവരുടെ മുന്നില് എനിക്കു നഷ്ടപ്പെടാന് യാതൊന്നുമില്ലല്ലോ. പക്ഷെ എന്റെ കണവന്റെ കുടുംബക്കാര്!!! അവരില് ആരെങ്കിലും ഈ പോസ്റ്റ് കണ്ടാല് തകരുന്നത്; 2 കൊല്ലം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത എന്റെ ഇമേജാണ്. ഈശ്വരാ....
എന്നാലും ഞാനിതങ്ങ് സമര്പ്പിക്കുവാണ്.

പണ്ടേ വെള്ളമടിച്ച് ഷോ ഇറക്കുന്നവരെ എനിക്ക് പരമ പുച്ഛമായിരുന്നു. വല്ലതും പറയാനുണ്ടേല് അതു പച്ചയ്ക്ക് പറയാന് ധൈര്യമില്ലാതെ ഇച്ചിരി മോന്തിയേച്ചും വന്ന് "വെള്ളത്തിന്റെ പുറത്ത്" ഡയലോഗ്സ് ഇറക്കുന്നവരേ കണ്ടാല് എനിക്കങ്ങോട്ട് അരിച്ചു കേറും. കോളേജില് വെള്ളമടിച്ചു പാമ്പ് കളിക്കുന്ന ചെക്കന്മാരോടും ഇതേ ആറ്റിറ്റ്യൂഡ് ആയിരുന്നു. അതിനു കാരണം എന്താണെന്നൊ? എത്ര കഴിച്ചാലും ഒരു കുഞ്ഞു പോലും അതറിയാതെ മാനേജ് ചെയ്ത് നടക്കറുള്ള എന്റെ പിതാശ്രീയോടുള്ള വീരാരാധന തന്നെ.

അങ്ങനെ കല്യാണമൊക്കെ കഴിഞ്ഞ് ഞാനും എന്റെ കണവനും ഭാരതമണ്ണ് വിട്ട് പുതിയ മേച്ചില്പുറങ്ങള് തേടി ഇങ്ങു കിഴക്ക് കൊറിയയിലെത്തിയ കാലം. ഞങ്ങള്ക്ക് ചുറ്റും ആണുങ്ങളും പെണ്ണുങ്ങളും ദിവസേന "അയ്യപ്പബൈജു" (മൂപ്പരെ അറിയുമല്ലോ ല്ലേ? സ്ഥിരം വെള്ളമടിച്ച പോലെ അഭിനയിക്കുന്ന വിദ്വാന്) കളിച്ചു നടക്കുവാണ്. വീണ്ടും ഞാന് പറഞ്ഞു. "കിക്കാത്രെ കിക്ക്. വെറും ജാഡ."
ഈ 'കിക്ക്' എന്നു പറയുന്ന സംഭവം എന്താണെന്ന് എനിക്ക് വിവരിച്ചു തരാന് എന്റെ കണവന് ആകുന്നത് ശ്രമിച്ചു. ഇല്ല.. ഞാന് അപ്പോഴും പറഞ്ഞു.."ചുമ്മാതാ... ഇതൊക്കെ ഒരു ഷോ യാ.. ഞാന് വേണേല് കുടിച്ചു കാണിച്ചു തരാം. എന്നിട്ട് പയറു പോലെ നടക്കം.. എന്താ കാണണോ?" വെല്ലുവിളിച്ചത് ഒരു മൂച്ചിനാണേലും അതൊന്നു പരീഷിക്കാന് തന്നെ ഒടുവില് ഞങ്ങള് തീരുമാനിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച്ച നല്ല ദിവസം നോക്കി ഒരു കുപ്പി വോഡ്ക വാങ്ങി. കൂടെ മിക്സ് ചെയ്യാന് ഒരു ബോട്ടില് സ്പ്രൈറ്റും. 'ടച്ചിങ്ങ്സ്' എന്തു വാങ്ങും എന്ന എന്റെ കാഷ്വല് ചോദ്യത്തില് കണവന് ഒന്നു ഞെട്ടിയോ? ഒടുവില് കുറച്ച് സ്പൈസി ചിപ്സ് ഒക്കെ വാങ്ങി ഞങ്ങള് വീട്ടിലേക്കു പോന്നു.
കന്നി അടി. സെറ്റപ്പക്കാന് തന്നെ ഞാന് തീരുമാനിച്ചു. റൂമില് ഒരു മെഴുകിതിരി ഒക്കെ കത്തിച്ച് 2 ക്രിസ്റ്റല് ഗ്ലാസ്സൊക്കെ എടുത്ത് ട്ച്ചിങ്ങ്സ് ഒക്കെ സെറ്റ് ചെയ്ത് നല്ലൊരു ആംബിയന്സ് ഉണ്ടാക്കി. എക്സ്പീരിയന്സ്ഡ് ആണെന്ന ഭാവത്തില് നമ്മുടെ കണവന് ആദ്യം 2 ക്രിസ്റ്റല് ഗ്ലാസ്സിലും (ഗ്ലാസ്സ് ക്രിസ്റ്റല് ആണ്. അതിനി എപ്പോഴും പറയില്ല.ഓറ്ത്തുവെച്ചേക്കണം) അളവൊക്കെ നോക്കി ഒരോ പെഗ് ഒഴിച്ചു. സ്പ്രൈറ്റ് മിക്സ് ചെയ്തു. "ചിയേഴ്സ്" പറഞ്ഞ് ആദ്യ കവിള് കുടിച്ചു. എന്റെ മുഖം കഷായം കുടിച്ച മാതിരി ആയി. അയ്യേ!!! ഒരു വൃത്തികെട്ട ടേസ്റ്റ്. എനിക്കിഷ്ടപ്പെട്ടില്ല.(കുടിയന്മാരേ ക്ഷമിക്കൂ... മാപ്പുതരൂ...) എങ്കിലും അതു പുറത്ത് കാണിക്കരുതല്ലോ. 2ഉം കല്പ്പിച്ചങ്ങു കുടിച്ചു. പിന്നെയും ഒഴിച്ചു പിന്നേയും കുടിച്ചു. 2 പേരും കൂടി ഈ കുടി തുടര്ന്നാല് ശരിയാകില്ലെന്നു കണ്ട എന്റെ കണവന് 2-ആമത്തെ കഴിഞ്ഞതും ആയുധം വെച്ചു പിന്മാറി. പുവറ് ബോയ്!!!
പക്ഷെ കിക്കെന്താണെന്നറിയാതെ ഞാനെങ്ങനെ പിന്മാറും. ഞാനേ എന്റെ അച്ഛന്റെ മോളാ. അങ്ങനെ കണവന്‍ കാഴ്ച്ചക്കാരനും ഞാന് അഭ്യാസിയുമായി. അടി പുരോഗമിച്ചു. ഞാന് നല്ല സ്റ്റെഡി. "നിനക്ക് നിന്റെ അച്ഛന്റെ കപാസിറ്റി തന്നെയാ" ആരാധനയോടെ കണവന് എന്നെ പ്രോത്സാഹിപ്പിച്ചു. "കണ്ടാ... ഞാന് പറഞ്ഞില്ലേ... ഇതു പാരമ്പര്യാ..." എന്നും പറഞ്ഞ് ഞാന് വീണ്ടും കുടിച്ചു. ഈശ്വരാ.. ഈ കിക്ക് എന്താണെന്നെ കടാക്ഷിക്കാത്തത്?? എനിക്കല്പം നിരാശ തോന്നാതിരുന്നില്ല.
അപ്പൊ നമ്മുടെ കണവന് അടുത്ത പുത്തി പറഞ്ഞു."ഡ്രൈ ആയി ട്രൈ ചെയ്താലോ?" ഓക്കെ. ഡ്രൈ എങ്കില് ഡ്രൈ!! അവസാനം സ്പ്രൈറ്റിന്റെ സഹായവും വെടിഞ്ഞ് ഞാന് കിക്കന്വേഷിച്ച് ഡ്രൈ അടിക്കലായി. നത്തിങ്ങ് ഹാപ്പെന്ഡ്!! ഒന്നെണീറ്റ് നടന്നാലോ. വേച്ചു പോകുവോന്നറിയാലോ. എണീറ്റ് നടന്നു. വീണ്ടും ഞാന് എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടും നിരാശപ്പെടുത്തിക്കൊണ്ടും സ്ട്രേയ്റ്റായിട്ടു നടന്നു പോയി തിരിച്ചു വന്നിരുന്നു. കണവന്റെ കണ്ണുകളില് അരാധനയുടെ പൂച്ചെണ്ടുകള് വീണ്ടും വിടര്ന്നു നിന്നു. അവസാന ഗ്ലാസ്സ് ഡ്രൈ കൂടി വന്നതും കുപ്പി കാലി. വോഡ്കയേയും ഇത്രയും നാള് ഷോ കാണിച്ചവരേയുമൊക്കെ പുച്ഛിച്ചു കൊണ്ട് ഞാന് ഒരു റേസ് ഓടി തീര്ക്കുന്ന ആവേശത്തില് ആ അവസാന ഗ്ലാസ്സും കാലിയാക്കി.
ഹ ഹ ഹ.."എവിടേ കിക്ക്?" എന്ന് ആക്രോശിച്ച് ഞാന് കുടിച്ച ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചതിന് ഒരല്പം ശക്തി കൂടിയോ??? ഉവ്വ്!!! ഐസ് ഏജില് മഞ്ഞുമലയില് വിള്ളല് വീഴും പോലെ ഒരു ശബ്ദം കേള്പ്പിച്ച് ക്രിസ്റ്റല് ഗ്ലാസ്സില് ഒരു വിള്ളല്. കണവന്റെ മുഖത്ത് ഒരു വളിച്ച പുഞ്ചിരി.

തലയ്ക്കൊരു ഭാരം. ഇടത്തോട്ട് ഒന്നു ചെറുതായി ചെരിക്കുമ്പോഴേക്കും കഴുത്തില് നിന്ന് കണക്ഷന് പോയതു പോലെ "ഡും" എന്നും പറഞ്ഞ് തലയങ്ങു വീഴും. സംഭവം അത്ര പന്തിയല്ലേ? ഇതു വരെ മെയിന്റേന് ചെയ്ത എന്റെ പിതാശ്രീയുടെ പേര് കളയരുതല്ലോ. ഞാന് പയ്യെ ഷോ അവസാനിപ്പിച്ച് ബെഡ്ഡിലോട്ട് ചാഞ്ഞു. ചത്ത പോലെ ഒരു 2 മണി വരെ ഉറങ്ങി. പാവം കണവന് അപ്പോഴും വിശ്വാസം വരാത്തപോലെ ഒഴിഞ്ഞ കുപ്പിയേയും എന്നേയും നോക്കി നില്ക്കുവാരുന്നു. "ദൈവമേ... ഇവളൊരു പുലിക്കുട്ടി തന്നെ! ഒരു കുപ്പി വോഡ്ക കുടിച്ചിട്ടുള്ള കിടപ്പു കണ്ടോ" എന്ന മട്ടില്.

ഒരു 2 മണിയായപ്പോള് ഞാന് ചാടിയിറങ്ങി ഓടി. യെസ്!!! എന്റെ കന്നി വാള്. എന്റെ വൃത്തിയില് കണവന്‍ അദ്ഭുതപ്പെട്ടു. എവിടെയുമാക്കാതെ കൃത്യമായി വാളു വെച്ച് ഞാന് തന്നെ ഒക്കെ ക്ലീനാക്കി ഡീസെന്റായി തിരിച്ചു വന്നു കിടന്നില്ല അതിനു മുന്നേ അടുത്ത ഓട്ടം. അങ്ങനെ കൃത്യമായി പറഞ്ഞാല് വെളുപ്പിനെ 6 മണി വരെ 22 വാള്. ഏതു കളരിഗുരുക്കളേയും തോല്പ്പിക്കുന്ന പ്രകടനം. ഒടുവില് വിത്ത് കളറ് എഫ്ഫെക്റ്റ്സ്. അതായതു വിത്ത് ചോര. കൂട്ട് പ്രതിക്ക് വെപ്രാളമായി. എനിക്കതില്ലല്ലൊ. കാരണം..... "ഞാന് ഫിറ്റല്ലേ"!!!! അന്നു ഞാനാകെ പറഞ്ഞത്..."പ്രജിത്തേ.. ഞാന് പൂസായേ" എന്നു മാത്രമാണെന്ന് പിറ്റേന്ന് അദ്ദേഹം റിപ്പോട്ടും സമര്പ്പിച്ചു.

കൂടുതല് എന്തു പറയാന് "കിക്ക്" അന്വേഷിച്ചു ഇറങ്ങിയ ഞാന് കിട്ടിയ കിക്കിന്റെ ആഘാതത്തില് 3-4 ദിവസം വെള്ളം പോലുമിറക്കാനാവാത്ത അവസ്ഥയിലായി. വീട്ടില് വിളിച്ച് പിതാശ്രീക്ക് ഒരു അനുമോദനം കൊടുക്കാഞ്ഞിട്ട് ആകെ ഒരു വൈക്ലബ്യം! ഉടനെ കറക്കി ഐ.എസ്.ഡി! "അച്ഛാ അങ്ങൊരു സംഭവമാണ്" എന്ന് പറഞ്ഞുകൊണ്ട് ഞാനെന്റെ മദ്യാന്വേഷണ പരീക്ഷണം അറിയിച്ചു. കഥ യൊക്കെ കേട്ടിട്ട് എന്റെ പിതാശ്രീ ഇപ്രകാരം അരുള് ചെയ്തു... "ഇനി മേലില് നിന്നേ കൊണ്ടാവാത്ത പണിക്കു നീ പോകരുത്. ഇനി അഥവാ അടിച്ചാല്, അതു വയറ്റില് കിടക്കണം. അല്ലാതെ വാള് വെച്ച് അച്ഛന്റെ മാനം കളയരുത്" . അതിനു ശേഷം മദ്യത്തിന്റെ "മ" കേട്ടാല് ഞാനോടും. മാത്രമോ..വെള്ളമടിച്ചു ഷോ കാണിച്ചു നടക്കുന്നവരോട് പൊടിക്ക് അരാധനയും, വാളു വെയ്ക്കുന്നവരോട് കടുത്ത സഹതാപവും എന്നിലുളവായതും ഞാനറിഞ്ഞു.

121 comments:

Visala Manaskan said...
This comment has been removed by a blog administrator.
Haree said...

പ്രതിഭയുടെ ബ്ലോഗ്, അതിലാദ്യം കമന്‍റിടുന്നത് ഞാനാവട്ടെ, ഇതു പറയണമെന്നുണ്ടായിരുന്നു... പക്ഷെ അപ്പോഴേക്കും വിശാലാക്ഷന്‍ കേറി കടാക്ഷിച്ചു... എന്താപ്പോ ചെയ്ക. ഇനിയിപ്പോള്‍ രണ്ടാമനെങ്കിലുമാവാം... :)
--
പ്രതിഭാസം എന്ന പേരുമെനിക്ക് ‘ക്ഷ’ പിടിച്ചൂട്ടോ... ആളൊരു പ്രതിഭാസം തന്നെയാണേ, ആഭാസമാവരുതെന്നുമാത്രം. ചുമ്മ, ഒരു വടി നാലു കാതം മുന്നോട്ടെറിഞ്ഞതാ... ;)
--

Visala Manaskan said...

ബൂലോഗത്തിലേക്ക് സ്വാഗതം.

ഒരു കലക്കന്‍ ബ്ലോഗറാവാനുള്ള സകല ലക്ഷണവും ലഘ്നവശാല്‍ ഞാന്‍ കാണുന്നു. വരൂ. ബൂലോഗത്തിന്റെ സ്നേഹക്കടലില്‍ നീന്തിനടക്കു...

ആശംസകള്‍.

Inji Pennu said...

മിടുക്കി മിടുമിടുക്കി! പെമ്പിള്ളേരായാല്‍ ഇങ്ങിനെ വേണം...ഇഷ്ടപ്പെട്ടു.അങ്ങിനെ അവര്‍ മാത്രം കുടിക്കണ്ട...ഇനിയും എഴുതൂ..നല്ല രസമായിട്ടു എഴുതിയിട്ടുണ്ട്. ബൂലോഗത്തിലേക്ക് സ്വാഗതം!

പരാജിതന്‍ said...

ഈ പോസ്റ്റ്‌ വായിക്കുന്ന മദ്യപാനികള്‍ എങ്ങനെ കമന്റിടാതെ പോകും? രസികന്‍ പോസ്റ്റ്‌. സ്വാഗതം.

ദിവാസ്വപ്നം said...

കിടിലം, കിക്കിടിലം, കിടികോല്‍ക്കിടിലം, കിടിലോല്‍ക്കിടിലോല്‍ക്കിടിലം.... (ഹോ! പിടിച്ചിട്ടു കിട്ടുന്നില്ല !)

ഈയിടെ ഇത്രയും ചിരിച്ച ഒരു പോസ്റ്റില്ല. ഞാന്‍ ചേച്ചിയുടെ ഫാനായി. ശരിക്കും.

ഈ സമയത്ത്‌ പിന്മൊഴിയില്‍ ഒന്ന് ഒളിച്ചുകയറിയതാണ്. കലക്കന്‍ പ്രയോഗങ്ങളൊക്കെ ഒഴുകിവരുന്ന ആ സ്റ്റെയിലുണ്ടല്ലോ, സമ്മതിച്ചിരിക്കുന്നു.

അപ്പോള്‍, ബൂലോഗത്തിലേയ്ക്ക്‌ സ്വാഗതം. ആശംസകള്‍. അര്‍മ്മാദിച്ചു തകര്‍ക്കണേ

:-))

krish | കൃഷ് said...

ഹോ.. ഇതെന്താ വാളുവെക്കല്‍ പ്രതിഭാസമോ.. അതാ ഈ പറയുന്നത്‌.. കുടിച്ചാല്‍ അതു വയറ്റില്‍ കിടക്കണമെന്ന്‌.. പിതാശ്രീയുടെ (കുടി)പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടല്ലേ.. ഒന്നുകൂടി ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല.. ക്രിസ്ത്‌മസ്‌/പുതുവര്‍ഷം പ്രമാണിച്ച്‌ ഒന്നു ശ്രമിക്കാം അല്ലേ.. വാള്‍ വിശേഷങ്ങള്‍ അറിയിക്കുമല്ലോ.

കൃഷ്‌ | krish

സു | Su said...

സ്വാഗതം :)

വിഷ്ണു പ്രസാദ് said...

മധുപാന പരീക്ഷണം അസ്സലായിട്ടുണ്ട്.സ്വാഗതം

Abdu said...

രസികന്‍ വിവരണം,
ശരിക്കും കിക്കായി,

ഇനിയും പോരട്ടെ

ബിന്ദു said...

എന്റമ്മോ... അപ്പോ തുടങ്ങണമെങ്കില്‍ വോഡ്കയില്‍ തുടങ്ങണം അല്ലെ? കുറച്ചുനാളായി ഞാനും ചിന്തിക്കുന്നു.;)
ഇനിയിപ്പോ പരീക്ഷണങ്ങളെല്ലാം പോരട്ട്.:)സ്വാഗതം.

K.V Manikantan said...

അല്ലയോ പ്രതിഭാസമേ,
വായിച്ചിട്ട് നമ്മുടെ ഭാര്യയോട് പുച്ഛം തോന്നുന്നു. കൊറിയേല് കൊണ്ടുതരാന്‍ പറ്റാഞ്ഞിട്ടാണ്. അല്ലെങ്കില്‍ എന്റെ വീഞ്ഞ് 23ന് പൊട്ടിക്കുന്നതില്‍ നിന്ന് ഒരു കുപ്പി എത്തിക്കുമായിരുന്നു. ലാപുട ലീവില്‍ വരുമ്പോള്‍ ദുബായില്‍ ഇറങ്ങിയാല്‍ കൊടുത്തയക്കാം...
പിന്നെ എന്റെ വാറ്റ് ചാറ പൊട്ടിക്കുമ്പോള്‍ അതില്‍ നിന്ന് ഒരു ക്ക്വാറ്ട്ടറ് എടുത്ത് ഗണപതിക്ക് വക്കുന്നതുപോലെ പ്രതിഭാസത്തിനും, ആ മഹാ‍ാനായ, ഭാഗ്യവാന്‍ ആയ കണവനും, പിതാശ്രീക്കും വയ്ക്കുന്നതാണ്. അതിന്റെ ഫോട്ടോ ബ്ലോഗിലിടാം.......


-വാളു വയ്ക്കുന്നിടത്തെ ‘യെസ്’ എന്ന പ്രയോഗത്തില്‍ നിന്ന് മാത്രം ഞാന്‍ നിങ്ങളിലെ പ്രതിഭ മനസിലാക്കി. ഇനിയും എഴുതണം. ഇതു പോലെ എഴുതാന്‍ കഴിവുള്ള ബിരിയാണിക്കുട്ടി എന്ന ഫെമിനിസ്റ്റ്, കെട്ടിയപ്പോള്‍ ഒക്കെ കണവന്‍ താന്‍ എന്ന് പറഞ്ഞ് ബ്ലോഗിംഗില്‍ നിന്ന് പിന്മാറി. പ്രതിഭാസം ഇനിയുമെഴുതൂ,,,

-സങ്കുചിതന്‍

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല വായന.
നല്ല ഹാസ്യം.

രാജ് said...

സംഭവമൊക്കെ ഉഷാറായി, കാഞ്ഞു പോകാതിരുന്നത് ഭാഗ്യം. (ഛെ ഈ പെണ്ണുങ്ങള്‍ കുപ്പിക്കണക്ക് പറഞ്ഞാല്‍ അത് എന്തു കുപ്പ്യാവും പരാജിതോ, ഓക്കേ മണ്ണവിളക്കിന്റെ സൈസ് കുപ്പീന്ന് കരുതാം‌ല്ലേ) മദ്യപാനാശംസകള്‍ (എനിക്ക് ഈ സാധനം കണ്ണെടുത്താല്‍ കണ്ടൂടാ)

ദേവന്‍ said...

ഭഗവതീ!!
എന്നാ അലക്കാ അലക്കിയേ! വീശല്ല,വാളല്ല, എഴുത്തിന്റെ കാര്യമാ പറഞ്ഞേ.

മ്മടെ കെട്ടിയോളു വന്നതിന്റെ ആദ്യത്തെ ക്രിസ്തുമസ്സിന്‌ ഞങ്ങള്‍ പഴേ കൂട്ടുകാരെല്ലാം കൂടെ അഞ്ചുകിലോ ചാമ്പക്കാ വാങ്ങി വൈന്‍ ഇട്ടു. ഷെയറായി രണ്ടു ബീര്‍ ബോട്ടിലേല്‍ സാധനവും വാങ്ങി പോന്നു. ഇത്‌ മധുവാണ്‌ സുരയാണ്‌ സുരേന്ദ്രനാണ്‌ മധ്യേ വൃശ്ചിക ദംശനം തരുന്ന സാധനമാണെന്നൊക്കെയുള്ള എന്റെ ഗീര്‍വ്വാണം കേട്ടു ഭ്രമിച്ച്ക്‌ പുള്ളിക്കാരി ചെറ്യേ ഒരു മുപ്പതു മില്ലി എടുത്തു കുടിച്ചു. എന്നിട്ടൊന്നു ഞെട്ടി. നേരേ പോയി ചാച്ചി ഉറങ്ങി.

രാവിലേ ആപ്പീസില്‍ പോയി. ഉച്ചക്ക്‌ വന്നു കേറുമ്പോ വീടാകെ എലി ചത്ത നാറ്റം. അരിച്ചു പെറുക്കി അവസ്സാനം ഉറവിടം കണ്ടെത്തി. പെമ്പ്രന്നോരു തലേന്ന് രാത്രി ഇട്ടിരുന്ന ഉടുപ്പിന്റെ കീശേല്‍ അയില വറുത്തത്‌ ഒരെണ്ണം. ടച്ചിങ്ങ്സ്‌ ഷോര്‍ട്ടേജ്‌ വന്നാലോ എന്ന് ഭയന്ന് സ്റ്റോക്ക്‌ ചെയ്തതാ.

ഒരസാമാന്യ പ്രതിഭ മിന്നുന്നുണ്ട്‌ എഴുത്തില്‍.

തണുപ്പന്‍ said...

കലക്കന്‍

ഭൂലോകത്തിലേക്ക് സ്വാഗതം.

കുറുമാനേ കേട്ടില്ലേ...? കമ്പനിക്കാളുണ്ട് .

Santhosh said...

ഹ, പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം. ചിലരുണ്ട് (പേര് പറയുന്നില്ല), സ്വയം കുടിക്കുകയുമില്ല, മറ്റുള്ളോരെ കുടിപ്പിക്കുകയുമില്ല. നല്ല എഴുത്ത് പ്രതിഭാസമേ...

myexperimentsandme said...

ലോകചരിത്രത്തില്‍ അല്ലെങ്കില്‍ കേരള ചരിത്രത്തില്‍ അതുമല്ലെങ്കില്‍ കൊറിയന്‍ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും, ഒരു മഹിളാ രത്നം തന്റെ കുടി അനുഭവങ്ങള്‍ വായനക്കുടികളുമായി പങ്ക് വെക്കുന്നത് :)

നല്ല പ്രതിഭാസമാന എഴുത്ത്

പ്രതിഭാസം said...

അയ്യോ... ഇതെന്താ ഇങ്ങനെ? ഞാന്‍ ഞെട്ടി പോയി. എനിക്കീ ബ്ലോഗിന്റെ എ.ബി.സി.ഡി അറിഞ്ഞൂട. വിശലന്‍ ചേട്ടനും, ഹരിയും പറഞ്ഞപ്പോള്‍ ഒരു ബ്ലോഗ് തല്ലിക്കൂട്ടി. അതിത്ര പേരെങ്ങനെ വായിച്ചു എന്ന് ഇന്നു വേണം ഒന്നു ചോദിച്ചു മനസ്സിലാക്കാന്‍.
കമ്മെന്റിയവരേ... നിങ്ങളില്‍ മിക്കവരുടേയും ബ്ലോഗുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്ട്ടോ.
വിശാലന്‍ ചേട്ടാ.. എല്ലാം അവിടുത്തെ അനുഗ്രഹം!
ഹരീ.. എഴുതാനുള്ള ഇന്‍സ്പിരേഷന്‍ നീയാണേ. ഇന്ന് എന്റെ സംശയങ്ങള്‍ തീറ്ക്കാനേ നിനക്ക് നേരം കാണൂ.
ഇഞ്ചിപ്പെണ്ണേ... ഈ പേര്‍ ഞാന്‍ എന്നും ഒരു കൌതുകത്തോടെ ശ്രദ്ധിച്ചിരുന്നു. നന്ദി കേട്ടോ. ഇനി എന്തുവാ എഴുതുവാന്നൊരെത്തും പിടിയില്ലതിരിപ്പാണെന്നേ...
പരാജിതാ.. നന്ദി.
ദിവാസ്വപ്നമേ... പൂച്ചയ്ക്കും പത്തിരിയോ? എനിക്കും ഫാനോ? ഡൊണ്ട് ഡൂ, ഡോണ്ഡ് ഡൂ...
കൃഷ്.. യാതൊരു വിഷമവുമില്ല. ഇനി ഞാന്‍ താങ്ങൂല്ല.
സു, വിഷ്ണുപ്രസാദ്, ഇടങ്ങള്‍, രാജീവ്.. നന്ദി കേട്ടോ!
ബിന്ദൂ...വോഡ്കയില്‍ തുടങ്ങുന്നത് നല്ലതാണോ ന്നു ഒരു ഐഡിയയും ഇല്ല. ഏതായലും ചെറിയ ഡോസില്‍ മതി കേട്ടോ. എന്റെ മാതിരി പരീക്ഷിച്ചാല്‍ ഒറ്റ ദിവസത്തില്‍ തീരും.
സങ്കുചിത മനസ്കാ..വീഞ്ഞിനു നന്ദിയുണ്ട് ട്ടോ. ഞാന്‍ സുലാന്‍ പറഞ്ഞു. കന്നി അനുഭവം ടൂമച്ച് ആയിരുന്നേ. ഇനി എന്തെഴുതണമെന്നറിയില്ല. ആവനാഴിയില്‍ അസ്ത്രങ്ങള്‍ക്ക് ദാരിദ്ര്യമാണ്‍. എങ്കിലും ശ്രമിക്കം.
പെരിങ്ങോടാ..അങ്ങനെ പറയല്ലേ. സാമാന്യം സ്റ്റാന്‍ഡേഡ് സൈസ് കുപ്പി തന്നെ ആയിരുന്നു. പിന്നെ.. ആ സാധനം എനിക്കും ഇഷ്ടമല്ല. പക്ഷെ അതിരുന്നു ആസ്വദിച്ചു കുടിക്കുന്നവരോട് വന്‍ ബഹുമാനമാണ്‍ വടക്കുനോക്കിയന്ത്രത്തിലെ ശോഭയെ പോലെ. ~^~
ദേവരാഗമേ.. ആഹാ.. അപ്പോ ഭാര്യമാരെ കുടിപ്പിച്ചു കിടത്തുന്ന കണവന്മര്‍ ഇനിയും ഉണ്ടല്ലേ. കൊള്ളാമല്ലൊ. എന്തേലുമൊക്കെ കുത്തിക്കുറിക്കാന്‍ ശ്രമിക്കാവേ. ശ്രമം കൊണ്ട് മാത്രം കാര്യമില്ലല്ലൊ... ഹ ഹ
തണുപ്പാ...കുറുമാനെന്നു കണ്ടിട്ടുണ്ട്. കൂടുതല്‍ അറിയില്ല. എന്തിലാണാവോ കമ്പനി? സ്വാഗതത്തിനു നന്ദി. ഭൂലോകത്തില്‍ ചുമ്മാ ഒരു പോസ്റ്റുമായി നോക്കി ഇരിക്കാനും ആരേലുമൊക്കെ വേണ്ടേ അല്ലേ?
സന്തോഷേ.. നന്ദിയുണ്ട് കേട്ടോ.
വക്കാരിമഷ്ടാ... താങ്ങളെപ്പറ്റിയും ജാസ്തി കേട്ടിരിക്കുന്നു. ഭൂലോകത്തിലെ ഒരു താപ്പാനയാണ്‍ താങ്ങള്‍ എന്നറിഞ്ഞു. വായിച്ചതിനും, കമ്മെന്റിയതിനും, പ്രോത്സാഹനത്തിനും നന്ദിയുണ്ട്.

myexperimentsandme said...

മാന്നേഴ് മാത്തായിയില്‍ ജനാര്‍ദ്ദനന്‍ ചോദിക്കുന്നതുപോലെ...

“ശ്ശോ, ഞാന്‍ താപ്പാനയാണെന്ന വിവരം കൊറിയേലുമറിഞ്ഞോ? ഈ പത്രക്കാരെക്കൊണ്ട്റ്റ് തോറ്റു”

ഞാന്‍ പയങ്കര പുള്ളിയാണ്...
...
എന്നൊക്കെയാ വിചാരിച്ചിരുന്നത്. പക്ഷേ എന്തോ ഇപ്പോള്‍ എനിക്കെന്നെത്തന്നെ വിശ്വാസമില്ലാത്തതുപോലെ.

അപ്പോളെപ്പോളടുത്ത മഹാമഹം? ആളവന്താന്‍ ബെസ്റ്റ്.

ഉത്സവം : Ulsavam said...

ഇതു വെറും പ്രതിഭയല്ല മദ്യപ്രതിഭ തന്നെ,
കൊടു വാള്‍.. (കൊടു കൈ എന്നു പറയുന്ന പോലെ )
കുടിയന്മാരെ (ഇനി മുതല്‍ ഇതിന്റെ സ്ത്രീലിംഗവും എഴുതേണ്ടി വരും അതെന്താണോ എന്തോ) ആവേശഭരിതരാക്കിയ പോസ്റ്റ്‌..!
ഇനിയും എഴുതുക, ഇഷ്ടം പോലെ കുടിയ്ക്കുക, ഒത്തിരി ഒത്തിരി വാളുകള്‍ വയ്ക്കാന്‍ സാധിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു..
ഇനി ഒരു ചെറിയ മദ്യോപദേശം
കൊറിയയില്‍ അല്ലേ, സോ ഈ വോട്‌ക പറ്റിയില്ല എങ്കില്‍ സോജു (ജിന്‍ റോ ബ്രാന്റ്‌) വാങ്ങി കഴിച്ചു നോക്കൂ :-)

ഈയുള്ളവന്‍ said...

പ്രതീ,
കിടിലനായിട്ടുണ്ടെന്ന് ഞാനിനി പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ? ‘ബൂലോക’ത്തെ കിടുക്കളുടെയൊക്കെ ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും ആദ്യത്തെ ബ്ലോ‍ഗിനുതന്നെ കിട്ടുക എന്നത് ചില്ല്ലറക്കാര്യം വല്ലതുമാണോ? പ്രതിഭ വടിവെട്ടാ‍ന്‍ പോയപ്പോള്‍ത്തന്നെ ഇങ്ങനെ, അപ്പോള്‍ അടി തുടങ്ങിയാലോ? (വെള്ളമടിയല്ല :)) എഴുത്തിന്റെ ഒഴുക്ക് ഒത്തിരി ഇഷ്‌ടമായി. എഴുതിത്തുടങ്ങിയിട്ടേയുള്ളൂ എന്നത് എനിക്കത്ര വിശ്വാസമായിട്ടില്ല. കിടുകിടിലന്‍ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ അല്ല്ലേ? (എന്നുവെച്ച് ഇനിയും വാളുവെക്കാനൊന്നും നോക്കണമെന്നില്ലാട്ടോ..:) ) എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു...

nalan::നളന്‍ said...

പെണ്ണൊരുമ്പെട്ടാലെന്നൊക്കെ കേട്ടിട്ടുണ്ട് , എന്നാലും..ഗ്ലാസ്സുടച്ചുകളഞ്ഞല്ലോ!
പോരട്ടെ പോരട്ടെ, കണ്ടില്ലേ ഇതെത്രപേര്‍ക്കാ പ്രചോദനമായതെന്നു്.
അസല്ലായിട്ടുണ്ട്.
വെലക്കം, ഗ്ലാഡ് റ്റു മീറ്റ് യൂ.

Sreejith K. said...

ഒന്നൊന്നര വിവരണം. ചിലയിടത്ത് ചിരി വന്ന് കണ്ണു നിറഞ്ഞിട്ട് വീണ്ടും വായിക്കേണ്ടി വന്നു.

സ്ഥിരമായി എഴുതണം കേട്ടോ, ആശംസകള്‍

അന്‍‌വര്‍ സാദത്ത് | anwer sadath said...

ഇന്നലെ ഭായി പറഞ്ഞിരുന്നു ഇതു ബ്ലോഗാകും എന്ന് ... അപ്പോഴേ..ഇതു ഞാന്‍ പ്രതീക്ഷിച്ചതാണു...ഞാന്‍ കമന്റാതിരുന്നതിന്റെ കാര്യം “മലയാളത്തില്‍“ പറഞ്ഞല്ലോ ...ഒന്നേ പറയാനൊള്ളൂ...” വെള്ള മടിച്ചാ വയറ്റീക്കിടക്കണം ...” :). ഇനി എഴുത്തിനെ കുറിച്ച് പ്രത്യേകം എടുത്തു പറയുന്നില്ല...പ്രതിഭാസം അല്ലേ....:)

Inji Pennu said...

സന്തോഷേട്ടാ,സന്തോഷേട്ടന്റെ ബാല്യകാല സഖികള്‍ ആരെങ്കിലും ആണൊ? ;)

മനോജ് കുമാർ വട്ടക്കാട്ട് said...

'കിക്കി'നെ വെല്ലുവിളിക്കുന്നോ!
(ഇപ്പോള്‍ മനസ്സിലായില്ലേ)

സുല്‍ |Sul said...

ബൂലോകത്തേക്ക് സ്വാഗതം.

-സുല്‍

Peelikkutty!!!!! said...

അടിപൊളി!..ഇനിയും അനുഭവങ്ങള്‍ പങ്കുവയ്ക്കൂ:)

Adithyan said...

ചിയേഷ്ഷ്ഷ്ഹ്ഷ്ഷ്....

ഇതെനിക്കിഷ്ടപ്പെട്ടു :) എന്നാലും ഒരു കുപ്പി വോഡ്ക്കാന്നൊക്കെ പറയുമ്പോ... ഹോ...

പണ്ട് ഞാന്‍ വാര്‍ദ്ധായിലാരുന്നപ്പോ ആറ് സ്മിര്‍ണോഫ് അടിച്ചിട്ട് മൂന്ന് കിലോമീറ്റര്‍ ബൈക്ക് ... അല്ലേല്‍ വേണ്ടല്ലേ...മതി നിര്‍ത്താം ;)

സിനില്‍ said...
This comment has been removed by the author.
സിനില്‍ said...

പ്രതീ........ഭാസമേ.....
മലയാളത്തില്‍ ഇട്ട പോസ്റ്റിനു ആദ്യത്തെ കമന്റ് എന്റേതാണു എന്നാണ് ഓര്‍മ്മ... എന്തായാലും കിക്കിടലം തന്നെ... ബൂലോഗ ബ്ലോഗ്ഗര്‍മാരുടെ മുക്ത കണ്ഠമായ പ്രശംസ പിടിച്ച് പറ്റി അല്ലേ..

ഇനി എന്തായാലും.. കൊറിയയില്‍ വന്നാല്‍ ഒരു കമ്പനി ആയയല്ലോ.. സോജോ ബെസ്റ്റാ...

നാട്ടില്‍ വന്നു പട്ടച്ചാരായം ഒന്നു പരീക്ഷിച്ചു കൂടേ???

=== സിനില്‍

ഇടിവാള്‍ said...

അസ്സലായിണ്ട് ട്ടാ ;)

“യഥാര്‍ത്ഥ കിക്കു കിട്ടണമെന്ന ആഗ്രഹവുമായി നടന്ന അഞാന്‍ ചെന്നെത്തിയത് ഒരു വൊഡ്ക ബോട്ടിലിന്റെ മുന്നിലായിരുന്നു. ആഗ്രഹം പറഞ്ഞപ്പോ രണ്ടു പെഗ്ഗൊഴിക്കാന്‍ പറഞ്ഞു.. അന്നു തുടങ്ങിയ അടി, പിറ്റേന്നു വരെ 22 വാളില്‍ തുടര്‍ന്നു”..

വൊഡ്കാ കി കിക്ക് കഭി നഹീ ഖതം ഹോതി ഹേ.. അല്ലേ??

തുടരൂ.. നന്നായിരിക്കുന്നു

ദിവാസ്വപ്നം said...

ആദി വന്നോ !

ഏതായാലും ആദിയുടെ അറിവിലേയ്ക്ക്; ‘ഞാന്‍ വാര്‍ദ്ധായിലായിരുന്നു‘ എന്ന പ്രയോഗം ഇഞ്ചിപ്പെണ്ണ് കോപ്പിറൈറ്റെടുത്തിരിക്കുന്നു - എന്തിനാണെന്നറിയാമോ - എന്നെ കളിയാക്കാന്‍ (:

ഞാന്‍ എല്ലാ ഓര്‍മ്മക്കുറിപ്പ് കമന്റുകളിലും ‘ഞാന്‍ ഡെല്‍ഹിയിലായിരുന്നപ്പോള്‍‘ എന്ന് പറയുന്നുവെന്നാണ് ഇഞ്ചിയുടെ ആരോപണം. അതിനുകൂട്ടായി വക്കാരിയും. ഇഞ്ചിയോട് ഒറ്റയ്ക്കെതിര്‍ക്കാന്‍ പേടിയായിട്ട്, പാലാക്കാരാരെങ്കിലും വരാന്‍ നോക്കിയിരിക്കുകയായിരുന്നു ഞാന്‍ :-))

(just kidding)

പിന്നെ, എവിടെയായിരുന്നു, നാട്ടിലെങ്ങാ‍നും പോയിരുന്നോ, അതോ ടൂറിലായിരുന്നോ :-)

ദേവന്‍ said...

ആദി ഫില്ല് ഇന്‍ ദി ബ്ലാങ്ക്‌സ്‌ കളിക്കുന്നോ? ഞാന്‍ പൂരിപ്പിക്കാം.
"പണ്ട്‌ വാര്‍ദ്ധായില്‍ ആയിരുന്നപ്പോള്‍ ആറു സ്മിര്‍ണോഫ്‌ അടിച്‌ ഓഫ്‌ ആയി മൂന്നു മണിക്കൂര്‍ വാളുവച്ച്‌ അരക്കിലോമീറ്റര്‍ ബൈക്കോടിച്ച്‌ പോയശേഷം സെന്റര്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറക്കിയില്ലെന്ന് തിരിച്ചറിഞ്ഞ്‌ അതു ചെയ്ത്‌ വീണ്ടും ഒരു കിലോമീറ്റര്‍ ഓടിച്ചശേഷം കിക്കിന്റെ പുറത്ത്‌ കിക്കര്‍ അടിക്കാന്‍ വിട്ടുപോയെന്ന് മനസ്സിലാക്കി വണ്ടി ചവിട്ടി സ്റ്റാര്‍ട്ടാക്കി വീണ്ടും ഒരു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോ ഇഗ്നീഷന്റെ താക്കോല്‍ പുരക്കകത്ത്‌ മേശയുടെ പൂട്ടിലിട്ടാണു തിരിച്ചത്‌ എന്ന് മനസ്സിലാക്കി എത്തിയേടം വരെ മതി എന്നു തീരുമാനിച്ച്‌ കിടന്നുറങ്ങി. ഉത്തരം ശരിയല്ലേ സാര്‍?

ഈ പ്രതിഭാസം അന്നത്തോടെ നിര്‍ത്തിയത്‌ നന്നായി. ഇല്ലെങ്കില്‍ ജയപ്രകാശ്‌ നാരായണ്‍ ന്റെ പാദങ്ങളില്‍ തങ്ങളുടെ വാളുകളും(പ്രതിഭയുടെ 22 വാളുകള്‍ പോലുള്ളതല്ല, ടിപ്പു സുല്‍ത്താന്റെ ഒരെണ്ണം പോലെ)തോക്കുകളും ബോംബുകളും വച്ച്‌ കീഴടങ്ങി എല്ലാം നിറുത്തിയ ചംബല്‍ കൊള്ളക്കാരെ പോലെ ഈ ബൂലോകപ്പാമ്പുകളൊക്കെ പ്രതിഭാസക്കാലില്‍ അവരവരുടെ പക്കലുള്ള ഫുള്ളുകളും പൈന്റുകളും ക്വാര്‍ട്ടറുകളും ബീര്‍ക്കുപ്പികളും ക്യാന്‍ ഓപ്പണര്‍, കോര്‍ക്ക്‌ സ്ക്രൂ, ഗ്ലാസ്സ്‌, സോഡ, അച്ചാറുകുപ്പികളും സമര്‍പ്പിച്ച്‌ എന്നെന്നേക്കുമായി വീശിനോട്‌ കൈ വീശി ബൈ പറഞ്ഞേനെ. അങ്ങനെയെങ്ങാന്‍ പറ്റിപ്പോയാല്‍ ഇടിഗഡി പറഞ്ഞതുപോലെ പിന്നെ ക്രിയേറ്റീവിറ്റ്‌ തിങ്കിംഗ്‌
നടര്‍ത്താനൊരു ദില്‍ബാസുരന്‍ മാത്രം ബൂലോഗത്ത്‌. ആലോചിക്കാന്‍ കൂടെ വയ്യ!

Inji Pennu said...

പിന്നെ പിന്നെ പാലാക്കാര്‍ക്കെന്താ കൊമ്പുണ്ടൊ ഞാന്‍ പേടിക്കാന്‍? എന്നെയിട്ട് ആദീന്റെ ഒരു പോസ്റ്റില്‍ ഒരു എലിയെപ്പൊലെ എല്ലായിടത്തൂടേം ഓടിച്ചത് ഓര്‍മ്മയുണ്ടൊ? അന്ന് നോട്ട് ചെയ്തു വെച്ചതാ...:-). അതുപോലെ ഉഗ്രനായിട്ട് പറ്റീലെങ്കിലും കുറേശ്ശെ കുറേശ്ശെ എങ്കിലും എനിക്ക് കടം വീട്ടണമെന്നുണ്ട്.. :-)

ദിവാസ്വപ്നം said...

അയ്യോ ഇവിടുണ്ടായിരുന്നോ, കണ്ടില്ല കേട്ടോ :-))

ദേ പിന്നേ, പാലാക്കാരുടെ ഒരു ഒരു ഇതുണ്ടല്ലോ, ഏത്, അതായത് ഒരു ഒരു, ശ്ശെ എന്താ പറയ്യാ... ആഹ്... വാക്കുകള്‍ കിട്ടുന്നില്ല... അത് ഇഞ്ചിയ്ക്കറിയാഞ്ഞിട്ടാണ്. ഞാന്‍ പിന്നെ, സംക്രാന്തിയില്‍ വളര്‍ന്നതുകൊണ്ട്, ഇച്ചിരികൂടെ ക്ഷമ കാണിക്കുന്നെന്നേയുള്ളൂ... :-))

Inji Pennu said...

പാലാക്കാരുടെ അത്...പറയാന്‍ പറ്റീലെങ്കില്‍ ഒരു അത്യാധുനിക കഥ എഴുതിയാല്‍ മതി. കരീം മാഷിനോട് നമക്ക് അര്‍ത്ഥവും പറഞ്ഞ് തരാന്‍ പറയാം..ഹഹഹ..പക്ഷെ വെള്ളപേപ്പര്‍ ഉണ്ടാവണം കഥയില്‍ എന്നു മാത്രം..ഹഹഹ...

Unknown said...

പ്രതിഭാസമേ,
കൊള്ളാം,നല്ല തകര്‍പ്പന്‍ തുടക്കം. ഹോ എന്നാലും അപ്പന്‍ നില നിര്‍ത്തി കൊണ്ട്‌ വന്ന ആ സല്‍പ്പേരു വാളു വെച്ചു കളഞ്ഞെല്ലോ!


മദ്യത്തിന്റെ തരവും ബ്രാന്‍ഡും കിക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചു ആധികാരികമായി ഒരു പഠനം നടത്തി അതൊരു പോസ്റ്റായി ബൂലോകഗ്ലബ്ബില്‍ കെട്ടി തൂക്കുകയാണെങ്കില്‍ ഇനി പ്രതിഭാസത്തിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു സഹായമായേനേ! എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്ന പോലെ എങ്ങനെ കുടിക്കാന്‍ തുടങ്ങാം എന്നരീതിയില്‍ ഒരു പോസ്റ്റ്‌, ഈ പോസ്റ്റ്‌ വായിച്ചു ആവേശഭരിതരായ മഹിളാമണികള്‍ക്ക്‌ ഒരു (How to do) മാര്‍ഗ്ഗദര്‍ശ്ശിയാകും!

Adithyan said...

ഹഹഹ... ദേവേട്ടാ, ഒരൊന്നൊന്നര കമന്റ് :)) ഞാന്‍ സത്യം സത്യമായി പറയുന്നു ബാംഗ്ലൂര്‍ ഗ്രീനിസില്‍ നിന്ന് ആറ് ലാര്‍ജിന്‍ ശേഷം എച്ചെസ്സാര്‍ ഏഴാം സെക്ടര്‍ വരെ ബൈക്ക്... അതേന്ന്... സത്യായിട്ടും... ;))


ദിവായേ, ക്രിസ്മസാന്നും പറഞ്ഞ് ഓഫീസില്‍ എല്ലാവനും വീട്ടിപ്പോയി, ഇപ്പൊ നല്ല പണി :(

ഇഞ്ചിയേച്ചിയേ, പാലാക്കാരെ തൊട്ടുകളിക്കല്ലേ....

മാര്‍പ്പാപ്പയെ സുറിയാനിയും പച്ചാളത്തെ കത്തി വീശാനും പിന്നെ പാലാക്കാരെ വെള്ളമടിക്കാനും പഠിപ്പിക്കരുതെന്നാ പ്രമാണം.

Adithyan said...

രണ്ട് സ്റ്റാന്‍ഡേര്‍ഡ് നമ്പര്‍ ഇറക്കിയാല്‍ പിന്നെ ഒരു ചളം വിറ്റ് ഇറക്കാം എന്നാണ് അരവിന്ദഗുരു പറഞ്ഞത്. (രണ്ട് സ്റ്റാന്‍ഡേര്‍ഡ് സംഭവം ഇതു വരെ ഇറക്കാന്‍ പറ്റിയിട്ടില്ല ഇതു വരെ, അത് പറ്റിലെഴുതിക്കോണ്ടൊരു ചളം പിടി)

രണ്ട് ബിയറുകുപ്പിയും പിടിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ മലര്‍ന്നു കിടന്നപ്പോ ഒരു ആഗ്രഹം - വെള്ളമടി പഠിക്കണം. ചെന്നുപെട്ടതോ ഒരു ഭൂലോക പാമ്പിന്റെ മടയില്‍ - ഉസ്താദ് അന്നക്കോണ്ടാ ഖാന്‍. ദക്ഷിണ വെക്കാന്‍ പറഞ്ഞു - ബിയര്‍ കുടിക്കാരന്റെ കയ്യിലെവിടുന്ന് വിസ്ക്കി? പോക്കറ്റില്‍ കിടന്ന ഓസിയാറിന്റെ ഒരു ക്വാര്‍ട്ടര്‍ എടുത്തൊരു പിടി - മുഴുമിക്കാന്‍ വിട്ടില്ല ഗുരു, വാളു വെച്ചു കഴിഞ്ഞു. പിന്നെ അങ്ങോട്ട് ബ്ലഡില്‍ രക്തവും ആല്‍ക്കഹോളില്‍ മദ്യവുമായി കുറെ നാള്‍. ഗുരുവിന്റെ പെഗ്ഗില്‍ ഒരുപിടി ഐസും വാരിയിട്ട് അവിടുന്നു തുടങ്ങിയ പ്രയാണം - ശരാബിയോം കി സിന്ദഗി കഭി കുശി കഭി ഗം...

(കടപ്പാട്: പണിയൊന്നുമില്ലാതെ ഇത് എഴുതിയുണ്ടാക്കി ഫോര്‍വേര്‍ഡ് ചെയ്ത അജ്ഞാത സോഫ്റ്റ് എഞ്ചിക്ക്)

Unknown said...

ആദിയേ,
അതു തന്നെ പാലാക്കാരെ കുടിക്കാന്‍ പഠിപ്പിക്കുക എന്ന് പറഞ്ഞാല്‍ മാര്‍പ്പാപ്പയെ കുര്‍ബാന ചൊല്ലാന്‍ പഠിപ്പിക്കുന്ന പോലെയാ!!

ബൈക്ക്..ബൈക്കിന്റെ പുറകിലിരുന്നു വാള് വെച്ച് വഴി നീളെ ഡിവയ്ഡറ് വരച്ചു കൊണ്ട് വന്നു എന്നാണോ പറയാന്‍ ഉദ്ദേശിച്ചത്?

Inji Pennu said...

ഇത്ര അഭിമാനത്തോടെ പറയണ കേട്ടാല്‍ തോന്നും ഏതാണ് റോക്കറ്റ് വിക്ഷേപിക്കണ കാര്യാന്ന് പാലാക്കാര് ചെയ്യണത്.. ;)

പിന്നെ വാളല്ല, വാള് വെച്ച് കഴിഞ്ഞാല്‍ അത് പരിചയാവും എന്ന് കുടിയന്‍ ബൈജുവിന്റെ വക ഈയടുത്ത് കണ്ടത്.. :) :)

Unknown said...

എന്റമ്മോ.... കിക്കിടിലന്‍ :-)

ആ ഡ്രൈ അടിച്ചത് കലക്കി. എങ്ങനെ ആദ്യമായിട്ട് ഡ്രൈയായിട്ടൊക്കെ..? ഹൌ! സമ്മതിച്ചിരിക്കുന്നു. പണ്ട് ആദ്യമായിട്ടൊന്ന് ഡ്രൈ അടിച്ചതാലോചിച്ചാല്‍ അറിയാതെ ശരണം വിളിച്ച് പോകും ഇപ്പോഴും. സ്വാമ്യേയ്.... :-)

ഓടോ: എന്നാലും 22 വാളുകള്‍? ചില ഐഡിയാസ് ഇപ്പൊ എന്റെ മനസ്സിലും വരുന്നുണ്ട്. :-) കലക്കന്‍ എഴുത്ത്. അടുത്തതിനായി കാത്തിരിക്കുന്നു.

Adithyan said...

ദില്‍ബാ, നീ ഡ്രൈ ആയിട്ടടിച്ചത് സ്പ്രൈറ്റല്ലേ?

ഇത് സംഭവം വേറെയാ...

Unknown said...

ആദീ... വീട്ടീപ്പോടാ... :-)

ഓടോ: ആദീ എന്നെ താങ്ങുന്നത് മനസ്സിലാക്കാം. പക്ഷേ ദേവേട്ടനിതെന്ത് ഭാവിച്ചാ? :-)

രാവണന്‍ said...

പ്രതിഭാസമേ....

കലക്കി... അടിപൊളി...

താങ്കളൊരു പ്രതിഭാസം മാത്രമല്ല.. ഒരു സംഭവം തന്നെയാണ്...

മുല്ലപ്പൂ said...

പ്രതിഭേ,
ഈ പോസ്റ്റ് ഒരു ഒന്നോന്നര കിക്ക് തന്നു.
കൊള്ളാം.

മുല്ലപ്പൂ said...

സ്വാഗതം 50 എന്റെ വക

littlepearl said...

പ്രതിഭാസമേ...ആളൊരു പ്രതിഭാസം തന്നെ... ഫോര്‍ പീപ്പിളിന്റെ മുന്നില്‍ നിവര്‍ന്ന് നിന്ന് പറയാന്‍ കഴിഞ്ഞല്ലോ ആ ധൈര്യത്തിന്‌ നമോവാകം...

അരവിന്ദ് :: aravind said...

ഹഹഹ!
ചിരിച്ചു മത്യായി. ഇത്രയും ഡിഫറന്റ് ആയിട്ടുള്ള ഒരു കഥ ഞാനിതു വരെ ബൂലോഗത്തില്‍ വായിച്ചിട്ടില്ല.

ഒരുത്തന്‍ വെള്ളമടിച്ചുകൊണ്ടിരുന്നപ്പോള്‍ അങ്ങേരുടെ ഭാര്യ വന്ന് ഗ്ലാസ്സില്‍ നിന്നൊരു മോന്തുമോന്തി
“ശ്ശോ മനുഷ്യാ എങ്ങെനെ നിങ്ങളീ കഷായം ബുദ്ധിമുട്ടി കുടിക്കണൂ...” ന്ന് ചോദിച്ചപ്പോള്‍
“നിനക്കല്ലായിരുന്നോടീ പരാതി, ഞാന്‍ കുടിച്ചു സുഖിക്കുവാണെന്ന്...” എന്ന് അങ്ങേര് തിരിച്ചു ചോദിച്ചു പോലും!

പോസ്റ്റ് കലക്കി.....പുതിയ പരീക്ഷണങ്ങളുമായി ഉടന്‍ വരുമല്ലോ.
:-)

Mubarak Merchant said...

അയ്യോ.. അപ്പൊ ഇഞ്ഞി കുടിക്കുകേലല്ലെ!!
കഷ്ടം, കുടി തുടരുമെങ്കില്‍ ഇവിടെ ഒരു മെംബര്‍ഷിപ്പ് തരാമെന്നു കരുതി!

ഗുണ്ടൂസ് said...

പരീക്ഷണം എനിക്കിഷ്ടപ്പെട്ടു. പക്ഷെ പ്രതിഭേ, ഞാന്‍ വാള്‍ വച്ചില്ലാട്ടൊ.. :D

--ഗുണ്ടൂസ്

qw_er_ty

Anonymous said...

കുടീടെ പോസ്റ്റ്‌ കണ്ടാ ഈ ദേവന്‍ അപ്പോ അവിടെ ഓടി എത്തും.

ആദീയേ ഞാനും ചിരിച്ചൂട്ടോ നിന്റെ കഥ കേട്ട്‌. പണ്ട്‌ അടിച്ച്‌ ഫിറ്റായിട്ട്‌ ഫിറ്റാണോ അല്ലെയോ ന്ന് തെളിയിയ്കാന്‍, ഗുരു (ദേവന്‍ അല്ലാ...) പറഞ്ഞൂന്ന്, വീഴാതെ സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക്‌ പിന്നേം ഒരു പൈന്റ്‌.. എല്ലാരും കേറീതും വീണു, മറ്റൊരുവന്‍ (പ്രതിഭാസമാണോ?) സ്റ്റാന്‍ഡിലിട്ട്‌ തന്നെ നല്ല ചവിട്ട്‌.. പിന്നെ പൈന്റിനായി പിടുത്തം, ഞാന്‍ വീഴാതെ.. ചവിട്ടീീട്ട്‌ എടുക്കടാ പൈന്റ്‌ എന്ന്.. അതിനു നീ സൈക്കിള്‍ ചവിട്ടാതെ..നിന്റെ കാലു പെഡലില്‍ കറങ്ങീത്‌ പോലും ഇല്ലല്ലോടാ..

പിന്നേ.. അതങ്ങ്‌ പള്ളീലു പറ..
ഞാനാ പാലം ഇറങ്ങീതല്ലേ...ചവിട്ടി സ്പീഡ്‌ കൂട്ടി, ഞാന്‍ തലയും കുത്തി താഴോട്ട്‌ വീഴണത്‌ കാണാനാല്ല്യോ..

പ്രതിഭാസമല്ലാ, പ്രതിഭാശാലിയാ.. ഇനിയും എഴുതു... ബൂലോഗം വളരട്ടേ...

Unknown said...

പിന്‍‌മൊഴിയുടെ മുന്‍‌വഴിയേ നടക്കുമ്പോള്‍ ഇവിടൊരു മധുപാനസഭ കൂടിയിരിക്കുന്ന വിവരമറിഞ്ഞാണ് വന്നത്. എന്നുവെച്ചു ഞാനൊരു M.P. (മദ്യപാനി)യാണെന്നൊന്നും കരുതല്ലെ, വെറുമൊരു M.L.A. (മദ്യം ലേശം അടിക്കുന്നയാള്‍) മാത്രമാണ്.

ഏതായാലും വന്നതു വെറുതെയായില്ല.നല്ല കിക്കു (വായനയുടെ) കിട്ടി.നല്ലൊരു രചന, ഇനിയുമിനിയും ഒരു പാടെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

Unknown said...

ororutharkku oro samayath oronnu thonnya entha cheyka..

സ്വപ്ന്‍‌ജീവി ||Dreamer said...

പ്രതീ, ഇപ്പളാണ്‍ ബ്ലോഗ് വായിച്ചത്. സിനില്‍ പറയണ മാതിരി പോരട്ടങ്ങനെ പോരട്ടേ...

Siju | സിജു said...

കാണാന്‍ കുറെ വൈകിപ്പോയി
പോസ്റ്റിന്റെ ചൂട് പോയതു കൊണ്ട് നന്നായീന്നും ഒരു ആശംസേം...
qw_er_ty

Anonymous said...

hehehe... that's really funny..chachi kalakki..

കുറുമാന്‍ said...

അയ്യോ ഞാന്‍ ഈ പോസ്റ്റ് കാണാന്‍ വൈകിപോയേ, രണ്ട് മൂന്നു ദിവസം മുന്‍പ് വിശാലന്‍ വിളിച്ചു പറഞ്ഞതും കൂടിയാ, വായിക്കണംന്ന്, പിന്നേം മറന്നു. ദാ ഇപ്പോള്‍ പച്ചക്കിരിക്കുമ്പോള്‍ ഓര്‍മ്മ വന്നു, വായിച്ചു.

ബൂലോകത്തിലേക്ക് സ്വാഗതം. കൊറിയേല്‍ വെറുതെ കപ്പലണ്ടിയും കൊറിച്ചിരിക്കാതെ എഴുത് പ്രതിഭാസമേ. പരീക്ഷണങ്ങളില്‍ അടുത്തത് പോരട്ടെ.

പൊട്ടാതിരിക്കുന്ന ആ ക്രിസ്റ്റല്‍ ഗ്ലാസ് ഞാന്‍ ദാ ഇവിടെ ഞാന്‍ പൊട്ടിച്ചു.

Devadas V.M. said...

ചിയേഴ്..സ്സ്.. പ്രതിഭാ...
പിന്നെ പച്ചയ്ക്കു ഒറ്റയ്ക്കാകുമ്പോള്‍ ഒരു കമ്പനിക്കു ആളായല്ലോ... ഇങ്ങല്ലേ ഒരോന്ന് പടിക്കുന്നത്.
വിഴും എന്ന് കരുതി കുഞ്ഞ് നടക്കാതിരിക്കുമോ?
ബാലന്‍സ് വിട്ട് വീഴും എന്നറിഞ്ഞിട്ടും സൈക്കില്‍ ചവിട്ട് പഠിക്കുന്നില്ലെ?
ആദ്യ ആദ്യബോളില്‍ സിക്സര്‍ അടിച്ചിട്ടും മഗ്രാത്ത് അതേ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്നില്ലേ..?
നിങ്ങള്‍‍ക്കെന്താ സ്പോര്‍ട്സ്-വുമണ്‍-സ്പിരിറ്റ്[വോഡ്കാ]ഇല്ലാത്തത്?
കമോണ്‍..ചിയേഴ്..സ്സ്..
ഈ വാളും,കിക്കും എല്ലാം തൃണവല്‍ക്കരിക്കൂ...
ഭൌതീകത മായ ആണ്.. “സ്പിരിറ്റാലിറ്റി” ആണ് സത്യം..അല്ലേ?

അല്ലേ പ്രതിഫാ‍..[ഭാ വരുന്നില്ലാ]

ലോന

Devadas V.M. said...

കൊറിയയില്‍ അല്ലേ?
ഇനി അടുത്തത് പട്ടിയിറച്ചി തിന്ന കഥയാകം
[പട്ടി ഇറച്ചി തിന്ന കഥ അല്ലട്ടോ]

ഇതുവരെ തിന്നില്ലെങ്കില്‍ അടുത്ത ബ്ലോഗ്ഗ് പോസ്റ്റിന് വേണ്ടി ആ സഹസവും കാണിക്കാം..ന്താ?

prashanth said...

കുറെയേറെ കാലമായി ഇത്തരം ഒരു രസകരമായ അനുഭവകഥ വായിച്ചിട്ട്.... പ്രതിഭക്ക് ബൂലോകത്തേക്ക് സ്വാഗതം.

Anonymous said...

Chechiye....

kalakki ketto. Ithu vare njangalkku polum pattiyittilla dry aayittatickan.

Today we are going to try for a "dry".

ok.....

sreeni sreedharan said...

ബൂലോകത്തേക്ക് സ്വാഗതം (“ഒരു മാസം ആവാറയ്, ഇപ്പോഴാണോഡാ സ്വാഗതം ചെയ്യുന്നേ?” എന്ന് ചോദിക്കരുത് പ്ലീസ്ല്, കണ്ടില്ലാര്‍ന്നൂ അതാ)

പോസ്റ്റ് കിടിലന്‍,
പോസ്റ്റിനെയും അതെഴുതിയ ആളിനേയും സമ്മതിച്ചു തന്നിരിക്കുന്നു, കിടിലം തന്നെ!

magnifier said...

ഹൂശെന്റപ്പാ..പച്ചാള്‍ജിയുടെ കെട്ടിപ്പഴാ വിട്ടത് എന്നു തോന്നുന്നു......പ്രതിഭാധനമായ വാള്‍ത്തലപ്പില്‍ തല ഇരുപത്തിരന്‍ടെണ്ണമേ പോയുള്ളൂ.പാച്ചാള്‍, താങ്കളുടെ വാള്‍ വീശല്‍ സ്കോര്‍ എത്ര.

സ്വകാര്യം...ഞാനും വൈകിയാ കണ്ടേ. കൂട്ടിനൊരാളെ കിട്ടിയപ്പൊ കൂടെക്കൂടീതാ ട്ടോ.

sandoz said...

എന്റമ്മച്ചീ,എന്ത്‌ കീറാ കീറിയേക്കണത്‌[പച്ചാളത്തിന്റെ കമന്റും,മദ്യം കൊണ്ടൊരു തലേക്കെട്ടും-അത്‌ കൊണ്ട്‌ എന്താ സംഭവം എന്നറിയാന്‍ കേറി വന്നതാ,നഷ്ടമായില്ലാ]

തമനു said...

ദേ കെടക്കണു സവാള വട... ഞാനും ഇപ്പോഴാ കാണുന്നേ ...

ഇവരാരും പറേന്നതു വിശ്വസിക്കരുത്‌ കേട്ടോ, വെറുതെ വയറ്റിലിട്ടേക്കാനാണെങ്കില്‍ വല്ല മോരും വെള്ളമോ, കഞ്ഞിവെള്ളമോ കുടിച്ചാല്‍ പോരേ .. വെള്ളമടിച്ചാല്‍ വാളു വെക്കണം.. അന്നാലേ അതിന്റെ ഒരു ഫുള്‍ സെറ്റപ്പ്‌ ആകൂ ... അങ്ങനെ കുറേക്കാലം കൊണ്ട്‌ വാളു വെക്കാതെ തന്നെ വാളിന്റെ ഒരു ആത്മീയ അനുഭൂതി തലത്തിലേക്ക്‌ ഉയരാന്‍ കഴിയും... അതിനായി കുറുദൈവങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടെ.

എന്നാലും ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട്‌ അടി നിര്‍ത്തി കുടിയന്മാരുടെ ഒള്ള പേരുദോഷം കളയരുത്‌ കേട്ടോ..

ഓ.ടോ... എഴുത്ത്‌ അടി പൊളി തന്നെ .. കൂടുതല്‍ പ്രതീക്ഷിക്കുന്നു. കണവനെ പ്രത്യേകം അനുശോചനങ്ങള്‍ അറിയിക്കുക.

Sapna Anu B.George said...

വളരെ നന്നായിരിക്കുന്നു, പ്രതിഭാസമേ

sandoz said...

എന്ത്‌ നന്നായിരിക്കുന്നു എന്നാണു സ്വപ്ന ഉദ്ദേശിച്ചത്‌.പ്രതിഭാസം കള്ള്‌ കുടിച്ചതോ,അതോ..വാളു വച്ചതോ.

പ്രതിഭാസം said...

ഈ തല്ലുകൊള്ളിത്തരം വായിച്ച് ഇവിടെ വന്നു കമന്റിയ എല്ലാവറ്ക്കും ഒരായിരം നന്ദി!!!

മിടുക്കന്‍ said...

പ്രതി... ഭാ‍ാ‍ാ‍ാ.... സമേ..........
:)
സത്യം പറ പെണ്ണ് തന്നെ ആണല്ലേ...?
(അയ്യൊ ഞാനിപ്പറഞ്ഞതിലെന്തൊ ഉണ്ടില്ലേ..?)

ഈ ബൂലൊകമാകെ വാളുവെച്ച് ഒരു വഴിക്കാക്കുമെന്ന് കരുതിക്കൊണ്ട് സ്വാഗതം..
(ഇച്ചിരി തിരക്കിലായിരുന്നു.. ഇപ്പളാ ഇതൊക്കെ കണ്ടത്)..

prasad said...

ഈ ഭാര്യമാരെല്ലാം ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ ഭര്‍ത്താക്കന്മാരെല്ലാം വാളെടുക്കെണ്ടി വരുമല്ലോ(വാളു വൃത്തിയാക്കല്‍)

chithrakaran ചിത്രകാരന്‍ said...

പ്രതിഭാസത്തിന്റെ എഴുതാനുള്ള ദൈര്യം സമ്മതിച്ചിരിക്കുന്നു. ബൂലൊകത്തെ ആണുങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒരു നന്മ !!!!!!! ഒരു സ്ത്രീയില്‍ !!! കലക്കി പ്രതിഭാസം.

Achu Rajendran Nair said...

superb blog...gr8 work...i donno who u r...but i cant simply sit here without appreciating u...so do continue ur gr8 work...k????

Unknown said...

ente ammo chechii uve got a good taste in writin....eneem ezhuthanam ithu pole entheluummm....jeevithathil thendi thirinju nadanna oru sayahnathi kandethiya ee blog anyayamai poi hehe

P Das said...

:)

Ranjith said...

entammo!!! absolutely hilarious!!!!
iyale sammathichu thannirikunnu... for the last 15 minutes im just LOL...

Amazingly articulate way of expressing your thoughts...

Warm Regards
Ranjith

Achoos said...

ഹായ്‌ നമ്മുടെ പേരിലും അപരന്‍!!!... മുകളിലുള്ള ആ അചൂസ്‌ അല്ല ഈ അചൂസ്‌... അങ്ങോരെ ക്ലിക്ക്‌ ചെയ്താല്‍ പ്രൊഫെയില്‍ കാണില്ല. നമ്മളെ ക്ലിക്കിയാല്‍ അതു കാണാം. അതാ എനിക്കറിയുന്ന ഒരു വ്യത്യാസം.

ഓ.ടോ. ഇഷ്ടമായി ഇത്തരം പരീക്ഷണങ്ങള്‍... അടിപൊളിയായിട്ടുണ്ട്‌. മദ്യാന്വേഷണ പരീക്ഷണങ്ങള്‍ എന്താ ആ ഒരു ടൈറ്റിലിന്റെ ഭംഗി. ഓഫടിച്ചതു ക്ഷമിച്ചേരു.

ധ്വനി | Dhwani said...

എന്റപ്പാ.....!! തലക്കൊരു ഭാരം പോലെ...!!! അപ്പോ ഇതാണല്ലേ ഈ 'കിക്ക്' 'കിക്ക്' എന്ന് പറയുന്നത്....!!!
എന്റെ കുട്ടിപ്രതിഭാസമേ, എനിക്കൊരു വിവരവുമില്ലാത്ത വെരെയും ചില അടവുകലുണ്ടീ ബൂമിമലയാളത്തിലേ..!!!
ഒക്കെ ഒന്നു പരീക്ഷിച്ചറിഞ്ഞു വിവരിച്ചുകൂടെ?????? സാരമില്ല!!! ക്രിസ്റ്റല്‍ ഗ്ലാസ്സു പോലുള്ള ആവശ്യമുള്ള എല്ലാ പണിയായുധങ്ങളും ഈ ഞാന്‍ തന്നെ തരാം!!

അതിഗം...മ്പീരം!!!!
ഒരുപാടെഴുതുക.... ശുഭാശംസകള്‍!!!

മഹേശ്വരന്‍ said...

ശ്ശി നന്നായിരിക്കുണൂ...

പെണ്‍കുട്ട്യോളായാല്‍ ഇങ്ങനെ വേണം...

എഴുത്ത് അമ്പരിപ്പിച്ചു കളഞ്ഞു..

ആശംസകള്‍

കുട്ടന്‍സ്‌ | S.i.j.i.t.h said...
This comment has been removed by the author.
കുട്ടന്‍സ്‌ | S.i.j.i.t.h said...

ചേച്ചി,
കുടിപ്പുരാണം കലക്കി...
ബ്ലോഗ്‌ലോകത്തിന്റെ കന്നിമൂല നോക്കി ഞാനും ഒരു കുറ്റി അടിച്ചിട്ടുണ്ടെ..നിങ്ങളൊക്കെയാ പ്രചോദനം...
കുട്ടന്‍സ്

Kaippally said...

സ്വാഗതം :)

asdfasdf asfdasdf said...

‘മദ്യം‘ എന്നു സേര്‍ച്ചുചെയ്തപ്പോള്‍ കിട്ടിയതാണിത്. കലക്കന്‍. ബൂ(മദ്യ)ലോകത്തേക്ക് സ്വാഗതം.

Binoj said...

j

:: niKk | നിക്ക് :: said...

"ദൈവമേ... ഇവളൊരു പുലിക്കുട്ടി തന്നെ! ഒരു കുപ്പി വോഡ്ക കുടിച്ചിട്ടുള്ള കിടപ്പു കണ്ടോ"

ഒരു കുപ്പിയും 22 വാളും!!!

ഗ്രേറ്റ് :)

Anonymous said...

കിടിലന്‍.എനിക്ക് ഒരു പാട് ഇഷ്ടപെട്ടു ടീച്ചറേ....കലക്കി കെട്ടൊ.ഞാന്‍ അഭിമാനിക്കുന്നു എന്തിനാ‍ണെന്നല്ലേ.......
പറയാം
നിങള്‍ എന്റെ ടീച്ചറായതില്‍

മയൂര said...

പറയേണ്ടതോക്കേ എല്ലവരും പറഞ്ഞു കഴിഞ്ഞു. അനുഭവം ഗുരു. കിക്ക് എന്താന്ന് മനസിലായല്ലോ.22 വാള്‍,എങ്ങിനെ ഇത്ര correct number ഓര്‍മ്മ നിന്നു. തുടര്‍ന്നെഴുത്താന്‍ എല്ലാവിധ ആശംസകള്‍ നേരുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആദ്യപോസ്റ്റിനു തന്നെ ഇത്രെം ആരാധകരെ കിട്ടിയ ഒരാളുണ്ടോന്നാ സംശയം. ഇതിനു തൊട്ട് മുന്‍പിലുള്ള രണ്ട് കമന്റും കൂട്ടി വായിച്ചാല്‍.. ആള്‍ കണക്കു ടീച്ചറാണോന്നാ.. 22 വാള്‍!!! കണക്കു കൂട്ടലൊക്കെ കിറുകൃത്യം

വേണു venu said...

മദ്യമല്ലെ വിഷയം കുട്ടിചാത്താ. ആരെയും വീഴ്ത്താന്‍..
സ്വപ്നാ പോസ്റ്റിഷ്ടപ്പെട്ടു.:)

കണ്ണൂരാന്‍ - KANNURAN said...

ഈ പോസ്റ്റ് ഞാന്‍ കാണാതെ പോയി. ഇത്രത്തോളം വരില്ലെങ്കിലും ഞാനും, എന്റെ സഹമുറിയന്മാരും ഒരിക്കല്‍ വോഡ്ക്ക പരീക്ഷിച്ചിരുന്നു. ഫലം ഏകദേശം ഇങനൊക്കെ തന്നാരുന്നു... ഹി ഹി ഹി..

Vanaja said...

എല്ലാം തുലച്ചു കളഞ്ഞില്ലേ!!!
എണ്റ്റെ മദ്യാനുഭവങ്ങള്‍ എന്ന പേരില്‍ തന്നെ ഒരു പോസ്റ്റ്‌ ഇടണമെന്നു കരുതിയിരിക്കുകയായിരുന്നു.( i am a newbie) ആകെയുള്ള സമാധാനം ഞാന്‍ ഒന്നുകൊണ്ടു നിര്‍ത്തിയല്ല എന്നുള്ളതാണ്‌. ഒരു സംശയം മാത്രം- എണ്റ്റെ പിതാശ്രീയും താങ്കളുടെ പിതാശ്രീയും ഇരട്ടപെറ്റതാണോ.
താങ്കള്‍ക്ക്‌ പുകവലി അനുഭവം വല്ലതുമുണ്ടോ? തെറ്റിദ്ധരിക്കണ്ട, ഇപ്പൊ നിര്‍ത്തി.. അച്ഛനും ഞാനും ഒന്നിച്ചാ നിര്‍ത്തിയത്‌.
പല ബ്ളൊഗുകലും വായിച്ചുകൊണ്ടിരിക്കുന്നു. ചിരിപ്പിക്കന്‍ വേണ്ടി പലരും നടത്തുന്ന വിഭല ശ്രമങ്ങല്‍ കണ്ടു ചിരിച്ചുകൊണ്ടിരിക്കുംബോളണ്‌ ഇതു കണ്ടത്‌. അടുത്തയിടെ ഇതുപോലെ ഉള്ളൂതുറന്നു ചിരിച്ചിട്ടില്ല.

നന്ദി...

തോക്കായിച്ചന്‍ said...

തകറ്ത്തു കളഞ്ഞു.. എന്താ അവതരണം.. നല്ല സ്റ്റൈലായിട്ടുണ്ടേ.. എതു മന്ദനും ചിരിക്കാവുന്ന ഒന്നു.. അങ്ങനെ ഞാനും ചിരിച്ചേ.. മന്ദനായിട്ടല്ല കേട്ടോ.. സ്തിരബുദ്ധിയോടു കൂടെ തന്നെ..സമ്മതിച്ചിരിക്കുന്നു...
മലയാളത്തില്‍ പറഞ്ഞകാരണമാ ഇവിടെ പറയാന്‍ വൈകിയതു..

Krish said...

kudikkunnel ithupole kudikanam.. thudakkavum odukkavum orumichakumallo ;)

Unknown said...

അടിപൊളി....തകര്‍പ്പന്‍ :)...

Anonymous said...

gr8 nannayittundu , ithupole othirikathakal(kariyangal) enukkum ezhuthana mennundu ....

ശ്രീ said...

പ്രതീ... അതൊരു കടന്ന പരീക്ഷണം തന്നെ... പിന്നെ, കണവന്റെ സപ്പോര്‍‌ട്ട് ഉണ്ടായിരുന്നതു കൊണ്ട് ( അദ്ദേഹത്തിനു പ്രണാമം)കുഴപ്പമില്ലെന്നു കരുതാം. (പെണ്‍‌ കുട്ടികള്‍‌ കുടിക്കുന്നതിനോട് ഞാന്‍‌ വ്യക്തി പരമായി യോജിക്കുന്നില്ല.[ ആണുങ്ങളുടെ കുടി കൊണ്ടു തന്നെ നാട്ടില്‍‌ രക്ഷയില്ല, ഇനി പെണ്ണുങ്ങള്‍‌ കൂടി ഈ പോസ്റ്റ് വായിച്ച് കുടി തുടങ്ങിയാലോ...ഹൊ!])

പിന്നെ, ഈ വാളു വെയ്ക്കുന്ന സമയത്ത് എണ്ണം പിടിക്കാന്‍‌ കഴിഞ്ഞതു ഭാഗ്യം! 22 എന്നു കൃത്യമായി പറഞ്ഞല്ലോ.

പ്രതിഭാസം said...

ആരായിരിക്കും ഇതില്‍ നൂറാമത്തെ തേങ്ങയുടയ്ക്കുക???

arun said...

ദാ ഇന്നാ പിടിച്ചോ..നൂറാമത്തെ തേങ്ങ എന്റെ വക!!

അങ്ങിനെ മദ്യാന്വേഷണപരീക്ഷണങ്ങള്‍ ഇതാ മഹത്തായ നൂറാം വാരം പിന്നിടുന്നു!!

ഗവേഷകക്ക് അഭിനന്ദനങ്ങള്‍!! ഈ പരീക്ഷണത്തിന് ബൂലോകം വക ഒരു ഡബിള്‍ ലാര്‍ജ്ജ് അല്ല ഡോക്ടറേറ്റ് കൊടുക്കേണ്ടതാണ്..

krish | കൃഷ് said...

പ്രതീ.. നൂറ്‌ അടിപ്പിച്ചേ വിടൂള്ളല്ലെ.. ദേ 101ഉം കഴിഞ്ഞല്ലോ.
(മദ്യത്തിന്റെ കാര്യം കേട്ടപ്പോള്‍ എത്ര പേരാ നൂറ്‌ (മില്ലി) അടിക്കാന്‍ വന്നിരിക്കുന്നത്‌..ഹാ.)

പെണ്‍കുട്ടി said...

കിടിലം....

Kaithamullu said...

ദേ, അവസാന കമന്റ് എന്റെ വക:

വിഷയമെന്തുമാകട്ടെ, പ്രതിഭാവിലാസം അസാമാന്യം, അതിനാല്‍ എഴുതുക, വീണ്ടും..വീണ്‍..ടും....വീ......ണ്‍....ടും..ടും...ടുഡും...ഡും....

kalesh said...

ബൂലോഗത്തേക്ക് സുസ്വാഗതം! (അല്പം ലേറ്റായി പോയീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ).

ഇത് വായിച്ചപ്പം ശ്രീ‍നിവാസന്‍ വടക്കുനോക്കിയന്ത്രത്തില്‍ ബാറില്‍ ചെന്നിരുന്നിട്ട് - ഒരു ഗ്ലാസ്സ് ബ്രാണ്ടി എന്ന് പറയുന്നതാണോര്‍മ്മ വന്നത്!

സൂപ്പര്‍ എഴുത്ത്....
ഇനിയും എഴുതണേ....

ആശംസകള്‍

NE IL007 said...

പ്രതി എന്നു അച്ചന്‍ അറിഞ്ഞോണ്ട് ഇട്ട പേരാവണം........
പിന്നേ പ്രതി ഏതു ബ്രാന്‍ഡ് ആണു അടിച്ചത്?
ഒരു ബീയറിന്റെ കാലി കുപ്പി മണത്താല്‍ താഴെ വീഴുന്ന പ്രതി അടിച്ചു,വാളു വെച്ചു എന്നൊക്കെ പറയുന്നത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം വേള്‍ഡ് കപ്പ് നേടി എന്നൊക്കെ പറയുന്നതു പോലെയാണു.ഒരു കാലം വരുമായിരിക്കും...(ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ!!!)
എന്തായാലും അന്ന് "ടൈഗര്‍" വാങ്ങി അടിക്കാന്‍ ശ്രമിക്കുക.
പിന്നേ പ്രതി ഹസ്ബന്റിനെ കണവന്‍ എന്നു വിളിക്കുന്നതു മോശമല്ലേ? പുള്ളിയെ ഡാര്‍ലിങ്ങ് എന്ന് വിളിക്കാന്‍ ശ്രമിച്ചു കൂടേ????

Malayali Peringode said...

ഈശ്വരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ....!!!

manoj said...

Ezhuthilai sathiyasanthatha, nalla bhasha, sadarana penkuttikalkkillatha oru rassikatham...Assalayee ennu parayippikkunna prekadanam....

Sarath said...

കലിപ്പ്‌...:)

munshy said...

VALAREY NANNAYITTUNDU. ITHARAM PRATHIBHA SAADHARANA PENKUTTIKALKKU KAANARILLA. THANIKKU INYUM ITHARAM RACHANAKAL NADATHIKOODEY.
WISH U ALL THE BEST

Rajesh Raman said...

Bhesh Bhesh..Romba Pramaadam..! Oru Book irakkikkoodey...? :)

വിന്‍സ് said...

hahaha.... ugran.... two weekends ago clubil pooyapam ente oru koottukari kaanichathokkey orma varunnu. avalum ithu pooley vaasikkadi thudangi avasaanam kodu vaal aayi.

ഒരു താന്തോന്നി...™ said...

പ്രതിച്ചേച്ചിയുടെ ധൈര്യം ഞാന്‍ സമ്മതിക്കുന്നു!!!!
അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള ഉചിതമായ ശിക്ഷ തന്നെ.....!!
പക്ഷെ ചേച്ചി ഒരു കാര്യം ശ്രദ്ധിക്കാന്‍ മറന്നു...ആ ചെറുപ്പക്കാരന്‍ ചേച്ചിയുടെ കൂട്ടുകാരിയെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നോ അതോ വെറും ഒരു പൂവാലന്‍‍ ആരുന്നോ???
വെറും ഒരു പൂവാലന്‍‍ ആണെങ്കില്‍ കുഴപ്പം ഇല്ല പക്ഷെ അയള്‍ അവളെ ഹൃദയത്തില്‍ തട്ടി സ്നേഹിക്കുകയായിരുന്നെങ്കില്‍ തെറ്റല്ല എന്നലും...!!!
എന്തൊക്കെ ഞാന്‍ പറഞ്ഞാലും ഒരു പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയത് ക്ഷമിക്കാന്‍ പറ്റാത്ത തെറ്റു തന്നെയാണ്.

പക്ഷെ ഞാന്‍ എന്റെ ശ്രദ്ധയില്‍പെട്ട ഒരു കാര്യം പറയട്ടെ...
ഇന്നത്തെ എത്ര പെണ്‍കുട്ടികള്‍ ഈ ധൈര്യം കാണിക്കും???
ഇപ്പൊളത്തെ പെണ്‍കുട്ടികള്‍[എല്ലാരുമല്ല ചിലരെങ്കിലും] അങ്ങനെ ഒരവസരം കാത്തിരിക്കുന്ന പോലെയാണ് എനിക്കു തോന്നിയത്!!!!
കാരണം
ചിലരെലെങ്കിലും ഈ രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നു...
ഞാന്‍ എന്റെ കൂട്ടുകാരില്‍ ചിലര്‍ അതിനു ശ്രമിക്കുന്നത് ശ്രദ്ധിക്കുകയും അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്...
ചിലര്‍ പ്രണയത്തെ അതിന്റെ പവിത്രത നഷ്ട്ടപ്പെടുന്ന രീതിയില്‍ വെറുതേ ടൈം പാസ്സ് ആയും കാണാറുണ്ട്.....ചുമ്മാ കൂട്ടത്തില്‍ കറങ്ങിനടക്കാന്‍ മാ‍ത്രമായി പ്രണയം അധ:പതിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്....
ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധി വരെ അവരും ഉത്തരവാദികള്‍ അല്ലേ??????

usha said...

പ്രതീ,, നമ്മള്‍ പരിചയപ്പെട്ടിട്ടില്ല...
പക്ഷെ ബ്ലോഗ് ഞാന്‍ വായിച്ചിരുന്നു. കരണം നോക്കി ഉള്ള അടി അതു കുറച്ച് ദിവസം മുന്നെ കണ്ടിരുന്നു.. അഭിപ്രായം അറിയിക്കതിരുന്നത് എന്റെ കീമാന്‍ ഇടക്കിടെ പണിമുടക്കിലാ അതാ... ഇന്നു 2 ബ്ലോഗുകള്‍ കൂടി വായിച്ചു... മദ്യപാനപരീക്ഷണം അടിപൊളി..... ശരിക്കും ഓര്‍ത്ത് ചിരിക്കാന്‍ പറ്റുന്ന അനുഭവം...
.
കൊവയില്‍ ഞാന്‍ മാലാഖ എന്ന പേരില്‍ അറിയപ്പെടുന്നു...

Anonymous said...

Ente chechi,
Ella husbandsinu ithu pole oragraham ondu!!
Prathyekichum Indiansinu.
Karanam They expect a good performance from their wives without any inhibitions.
You r great!!!!!!!!!!!!
You made him happy!!!

Chef Bacchus said...

കൊള്ളാം പ്രതിഭാ, ഈ പൊതുവാള്‍ എന്നൊക്കെ പറയുന്നത് പോലെ ഇതിന് പ്രതിഭാള്‍ എന്ന് പറയാമോ...? Anyway good narration. make me laugh. thanks. keep writting, good luck.

Unknown said...

ente chechi sammathichu.... angayude oru phjoto kittumo veettukar ariyathe frndsukalude idayil njangal nadathunna vellamadi sabhayude kanappetta daivamayi vazhikkan vendiyaa...

enikku oru doubt koode und aa kanni adikku sesham ennengilum vendum adicho???

pine angayude kanni adiyude kanni blog oru pdf fileinte roopathil internet enna mahasagarathil oru attachment aayi tsunami undakkikond irikkuva...

oru suhirthu mailil ninnum ayicha ee forward vaayikkathe vittirunnengil athu oru nashtam thanne aakumayirunnu...

eni njan neettunnilla eni ennengilum okke ethu vazhi varumbol onnu thala kanikkan sramikkan...

guru angaykku vandanam...

JAI KEEDAMZ

അനീഷ് രവീന്ദ്രൻ said...

അങ്ങനെ ഞാനും കേട്ടറിഞ്ഞു ഇവിടെയെത്തിച്ചേർന്നു. എഴുത്ത് ഭയങ്കരം...

അമ്പിളി

Anonymous said...

കിടിലന് തന്നെ... അടിപൊളിയായി ട്ടോ... ഒരു സംശയം. ഇതുപോലെ വിലഞ്ഞ വിത്ത് വേറെയുണ്ടോ.. നിന്റെ നാട്ടില്....ഒന്നു കല്യാണം ആലോചിക്കാനായിരുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

പുതിയ പോസ്റ്റുകളൊന്നുമില്ലേ പ്രതിഭ

Rem said...

Hey, njan ithu evideyo vaayichittund. but not in blog... in a magazine I guess. ithu print cheythu vannitunndo..? I read all ur posts.. really superb! Now a big fans of urs.. :)

Manikandan said...

ആളനക്കം ഇല്ലാതെ കിടന്ന "പ്രതിഭാസം" അല്പം ആളനക്കം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. :) എഴുത്ത് ഗംഭീരം.